കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടയച്ചു.
ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. മാത്രമല്ല രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ യാത്ര. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ വാക്കി ടോക്കിയും കണ്ടെടുത്തി.