Main slider

നിയമവിദ്യാര്‍ത്ഥിനിയെ കോളജിനുള്ളില്‍വച്ച് കൂട്ടബലാത്സംഗംചെയ്തു; പൂര്‍വവിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍, ഒരാള്‍ രാഷ്ട്രീയത്തിലെ യുവ നേതാവെന്ന് റിപ്പോര്‍ട്ടുകള്‍

· · 1 min read
Share: Copied!

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ടബലാത്സംഗം. നിയമ വിദ്യാര്‍ത്ഥിനിയാണ് കോളജ് ഗാര്‍ഡ് റൂമില്‍വച്ചുതന്നെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ടത്. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കോളജിലെ രണ്ടു വിദ്യാര്‍ഥികളും ഒരു പൂര്‍വവിദ്യാര്‍ഥിയുമുണ്ട്. മൂ്ന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ ഒരു ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 10 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നടക്കുന്ന സംഭവവും.

” യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂണ്‍ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്”- പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ മുന്‍ പ്രസിഡന്റാണെന്നാണ് സമൂഹ മാധ്യമത്തില്‍ കാണിച്ചിരിക്കുന്നത്. നിലവില്‍ ഇയാള്‍ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
സംഭവം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ പുതിയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026