BREAKING NEWS

ഇറാന് അടുത്ത ‘പണി’ വരുന്നുണ്ട്…!! എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ് നീക്കം, ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ ഏരിയൽ ഇന്ധന ടാങ്കുകൾ, ഇതും പോരാഞ്ഞിട്ട് ബങ്കർ ബസ്റ്റിങ് ബോംബുകളും വേണമെന്ന് ഇസ്രയേൽ

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിലേക്ക് അമേരിക്ക കൂടി കക്ഷി ചേരുന്നതോടെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് പോകുമെന്ന് സൂചന. മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇറാൻ– ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇതിനായി എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. കൂടാതെ വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചുകഴിഞ്ഞു. ഇതു ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് അറിയുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ ഇതുവരെ തയാറായില്ല.

‌അതേസമയം മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞു. മധ്യപൂർവദേശത്ത് യുഎസിന്റെ നാൽപതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്. പക്ഷെ യുഎസിൽ നിന്ന് ബങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രയേൽ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിലുള്ള ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനാണിതെന്നാണ് സൂചന. യുഎസിന്റെ തുടർനീക്കങ്ങൾ തീരുമാനിക്കാൻ വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേർന്നു. കൂടുതൽ സ്ഥിതി​ഗതികൾ വിലയിരുന്നതിനും മുന്നോട്ടുള്ള നീക്കം എങ്ങനെവേണമെന്നു തീരുമാനിക്കുന്നതിനും വേണ്ടിയാണിതെന്നാണ് അറിയുന്നത്.

യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും..!! ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും..? യുദ്ധം ശക്തമായാൽ ഉണ്ടാവുന്ന തിരിച്ചടികൾ… ആശങ്കയോടെ ലോകരാജ്യങ്ങൾ…

ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്…!! ഇറാൻ്റെ കാര്യത്തിൽ എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ്..; കൂടിക്കാഴ്ചയ്ക്ക് അവർക്ക് താല്പര്യമുണ്ട്… നാലാമത്തെ യുദ്ധക്കപ്പലും മേഖലയിലേക്ക്…

 

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026