BREAKING NEWS

എയർഇന്ത്യ എയറിലാകുമോ? കഴിഞ്ഞ മൂന്നുവർഷത്തെ കണക്ക് ഒന്നു ഓടിച്ചുനോക്കിയാൽ പിഴയൊടുക്കേണ്ടി വന്നത് കോടികൾ, പൈലറ്റുമാർക്ക് വിശ്രമം നൽകാതെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതു മുതൽ വേണ്ടത്ര പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ നീളുന്നു

· · 1 min read
Share: Copied!

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടം ബോയിങ്ങിനെ മാത്രമല്ല വിമാനക്കമ്പനിയായ എയർഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിരിക്കെയാണ്.  കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എയർ ഇന്ത്യയുടെ  പ്രവർത്തനങ്ങളിൽ പലതവണയാണ്  നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തത്. പൈലറ്റുമാർക്ക് ആവശ്യത്തിന് വിശ്രമം നൽകാതെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതു മുതൽ വേണ്ടത്ര പറക്കൽ പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ എയർ ഇന്ത്യ നടപടി നേരിട്ടു.

എയർഇന്ത്യ സ്വകാര്യവത്കരിച്ച് ടാറ്റ ഏറ്റെടുത്തപ്പോൾ ഒരു പുതിയ തുടക്കമാണ് പ്രതീക്ഷിച്ചത്.  എന്നാൽ  കഴിഞ്ഞ മൂന്ന് വർഷമായി നിരവധി വീഴ്ചക്കൾക്കാണ് എയർഇന്ത്യ ഡിജിസിഎയുടെ ശകാരവും പിഴയും ഏറ്റുവാങ്ങിയത്. സുരക്ഷ വീഴ്ചകൾ, വിമാനത്തിൻറെ പ്രവർത്തനത്തിലെ വീഴ്ചകൾ,  സുതാര്യതയില്ലായ്മ, കോക്ക്പിറ്റിലെ അച്ചടക്കമില്ലായ്മ എന്നിങ്ങനെ പോകുന്നു ഡിജിസിഎയുടെ കണ്ണിലെ കരടുകൾ. നടപടിക്രമങ്ങൾ പാലിക്കാതെ പൈലറ്റിനെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതിന് കഴിഞ്ഞ ജനുവരിയിൽ 30 ലക്ഷം രൂപയാണ് എയർഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.

2024 മെയ് മാസത്തിൽ  വിമാനങ്ങൾ  40 മണിക്കൂറും മറ്റൊന്നിന് 179 മണിക്കൂറുമാണ് കാലതാമസം നേരിട്ടതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ വർഷം മെയിൽ എയർ ഇന്ത്യയുടെ മുംബൈ-സാൻ ഫ്രാൻസിസ്കോ ഡൽഹി- ലണ്ടൻ  വിമാനങ്ങൾ  8 മണിക്കൂറും 20 മണിക്കൂറും വൈകിയിരുന്നുവെന്നും മോശം അവസ്ഥയിലാണ് യാത്രക്കാർ സഞ്ചരിച്ചതെന്നും ഡിജിസിഎ റിപ്പോർട്ട് ചെയ്തതിരുന്നു.

2023 ഫെബ്രുവരിയിൽ ഡൽഹി ദുബായ് വിമാനത്തിൻറെ കോക്പിറ്റിൽ സുഹൃത്തിനെ കയറ്റിയതിന് എയർഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക്  സസ്പെൻറ് ചെയ്തിരുന്നു. 2023 ജനുവരിയിൽ ചണ്ഡീഗഡ് ലേ വിമാനത്തിലെ കോക്പിറ്റിൽ പ്രവേശന അനുമതിയില്ലാതയാളിനെ കയറ്റിയതിന്  രണ്ടു പൈലറ്റുമാരെ സസ്പെൻറ് ചെയ്തിരുന്നു.

2024 മാർച്ചിൽ  പൈലറ്റുമാർക്ക് വിശ്രമം നൽകാതെ ജോലിക്ക് നിയോഗിച്ചതിന് 80 ലക്ഷം രൂപ എയർഇന്ത്യക്ക് പിഴ ചുമത്തി. 2024 മേയിൽ  വൈകിയ രണ്ട് ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാരെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ ക്യാബിനിൽ ഇരുത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

​2025ൽ  ആവശ്യമായ ടേക്ക് ഓഫുകളും ലാൻഡിങ്ങുകളും പൂർത്തിയാക്കാത്ത പൈലറ്റിനെ  പറക്കാൻ അനുവദിച്ചതിന് 30 ലക്ഷമാണ് പിഴ ചുമത്തിയത്. ​ഇങ്ങനെ പോകുന്നു എയർഇന്ത്യ  ഡിജിസിഎയിൽ നിന്നും നേരിട്ട നടപടികളുടെ വിവരങ്ങള് .  വിമാനത്തിൻറെ അറ്റകുറ്റപ്പണികൾ ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാവുമ്പോൾ,  വിമാന അപകടത്തിൻറെ കൃത്യമായ കാരണം  കണ്ടെത്തുന്നതു വരെ എയർഇന്ത്യയും പ്രതിക്കൂട്ടിലാണ്

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026