Uncategorized

രണ്ടു ഭാര്യമാരുടെയും താമസം ഒരേ ഫ്ലാറ്റിൽ, ഭ‍ർത്താവ് സൗദിയിൽ, വാക്കുതർക്കത്തെ തുടർന്ന് 40 കാരിയെ കുത്തിക്കൊന്ന് യുവതി , മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകൾ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ    40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭ‌ർത്താവിന്‍റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നെന്നും ഇവ‌ർ ഇരുവരും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.‌

ഇരുവരുടെയും ഭ‍ർത്താവ് സൗദി അറേബ്യയിലാണ് താമസിക്കുന്നത്. 14, 13, 6 വയസുള്ള ആൺമക്കളോടൊപ്പമാണ് രണ്ടാം ഭാര്യ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഭ‌ർത്താവിന്റെ ആദ്യ ഭാര്യയുമായുണ്ടായ തർക്കങ്ങളും അരക്ഷിതാവസ്ഥയുമാണ് കൊലപാതകത്തിലേക്ക് ഇവരെ നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ ഉണ്ടായ വലിയ ത‌ർക്കം കൊലപാതകത്തിൽ കലശിക്കുകയായിരുന്നെന്ന് മൂത്ത രണ്ട് ആൺകുട്ടികളും പോലീസിന് മൊഴി നൽകി.

കൊലപാതകത്തിൽ ഇവരുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ച്ച പുല‌ർച്ചെ 4.25 ഓടെ ജാമിയ നഗറിലെ ഒരു വീട്ടിൽ മോഷണവും അക്രമവും നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും കഴുത്തിലും വയറ്റിലും ഒന്നിലധികം കുത്തേറ്റ നിലയിൽ രക്തത്തിൽ വാ‍ർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026