BREAKING NEWS

ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

· · 1 min read
Share: Copied!

കണ്ണൂർ: കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവൻ ഫെനിയ്ക്ക് മദ്യപർക്കിടയിൽ പ്രിയമേറെയാണ്. ഫെനിയടിക്കാൻ വേണ്ടി നേരെ ​ഗോവയ്ക്ക് വണ്ടി കയറുന്നവരുമുണ്ട്. എന്നാൽ ഗോവൻ ഫെനിക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.

കണ്ണൂരിൽ നിന്നാണ് കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആൽക്കഹോൾ ഉളള മദ്യം വിപണിയിലേക്കെത്താൻ തയ്യാറെടുക്കുന്നത്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ ആൽക്കഹോൾ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചുകഴി‍ഞ്ഞു.കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. 2022ൽ സർക്കാർ പദ്ധതി അംഗീകരിച്ചിരുന്നു. ഇപ്പോൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടർനടപടികൾക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂർ സഹകരണ സംഘം.

കൂടാതെ ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 100 ശതമാനം എക്‌സൈസ് നികുതി ഏർപ്പെടുത്തിയാൽ, 500-600 രൂപയ്ക്കിടയിൽ ഫെനി വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കണ്ണൂർ ഫെനി എന്നാണ് പേര് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസമുണ്ടാക്കുമെന്ന് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.

‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു, ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണ്?- ബിജെപി

BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026
BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026