BREAKING NEWS

കനിമൊഴിയെ വിവാദത്തിൽ കുടുക്കാനൊരു ചോദ്യം!! ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്?, നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ദേശീയ ഭാഷ- ചുട്ടമറുപടിയിൽ കൈയടിച്ച് സദസ്സ്‌

· · 1 min read
Share: Copied!

മാഡ്രിഡ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ സന്ദർശനം നടത്തുന്ന ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി സംഘത്തെ നയിക്കുന്നത് ഡിഎംകെ എംപി കനിമൊഴിയാണ്. ഇതിനിടെ ഒരുപക്ഷെ വിവാദമായേക്കാവുന്ന ഒരു ചോദ്യം കഴിഞ്ഞ ദിവസം സ്‌പെയിനിൽ നടന്ന ഒരു പരിപാടിയിൽ കനിമൊഴിക്ക് നേരിടേണ്ടി വന്നു. എന്നാൽ കനിമൊഴിയുടെ മറുപടി സദസിന്റെ കൈയടി നേടുന്നതായിരുന്നു.

കഴിഞ്ഞ ദിവസം മാഡ്രിഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്നായിരുന്നു സദസിൽനിന്നുയർന്ന ചോദ്യം. ‘ഇന്ത്യയുടെ ദേശീയ ഭാഷ നാനാത്വത്തിൽ ഏകത്വമാണ്.’ കനിമൊഴി മറുപടി നൽകി. തന്റെ നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു. കനിമൊഴിയുടെ മറുപടിക്ക് സദസിൽനിന്ന് വൻസ്വീകാര്യതയാണ് ലഭിച്ചത്.

അതേസമയം ഭാഷയെ ചൊല്ലി തമിഴ്‌നാട് സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം നിൽക്കവെയാണ് കനിമൊഴിക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നതും അതിന് മറുപടി നൽകേണ്ടി വന്നതും. കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നുള്ള ആറംഗ സംഘം തിങ്കളാഴ്ച സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രയത്‌നങ്ങൾക്ക് സ്‌പെയിന്റെ ‘നിരുപാധിക പിന്തുണ’ ആൽബറസ് അറിയിച്ചതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.

എംആർ അജിത് കുമാർ നിഷ്കളങ്കൻ!! ഡിജിപിയായി പരി​ഗണിക്കുന്ന ആറിൽ അഞ്ച് ഉദ്യോ​ഗസ്ഥൻമാർക്കുമെതിരെ യുപിഎസ്‌സിക്ക് പരാതിയുടെ ചാകര!! അയച്ചിരിക്കുന്നത് അജ്ഞാതൻ, പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗൽവാളിനെതിരെ രണ്ട് പരാതികൾ

BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026
BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026