BREAKING NEWS

തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

· · 1 min read
Share: Copied!

ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഇസ്രയേൽ ഡ‍ിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്.

അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരനായാണ് മുഹമ്മദ് സിൻവർ. മുഹമ്മദ് സിൻവറിനെ വധിക്കാൻ ഇസ്രയേൽ മുൻപ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2014 ൽ, ഇസ്രയേൽ-ഗാസ യുദ്ധത്തിനിടെ മുഹമ്മദ് സിൻവർ മരിച്ചതായി ഹമാസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് ഹമാസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026