BREAKING NEWS

മുന്നറിയിപ്പുകൾ അവ​ഗണിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റ ശ്രമം, പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് വധിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: എതിർപ്പുകൾ അവ​ഗണിച്ചു ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്പദമായി ഒരാൾ നടന്നെത്തുന്നത് സൈനികർ കണ്ടതായി ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരൻ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

അതേസമയം ഇന്ത്യ– പാക്ക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകര ക്യാംപുകളും വ്യോമതാവളങ്ങളും സൈന്യം തകർത്തിരുന്നു.

തെരുവിൽ അലഞ്ഞു നടന്ന യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, രണ്ടു ജയിലർമാർ അറസ്റ്റിൽ, പീഡനത്തിനിരയായ യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പോലീസ്

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026