BREAKING NEWS

ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞുതാന്ന് വൻ കുഴി രൂപപ്പെട്ടു, വാഹനങ്ങൾ കടന്നുപോകുന്നിടത്ത് വിള്ളൽ

· · 1 min read
Share: Copied!

പാലക്കാട്∙ അറ്റകുറ്റപ്പണിക്കിടെ ആലത്തൂരുൽ ദേശീയപാത ഇടിഞ്ഞുതാണു. പാലക്കാട്– തൃശൂർ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംക്‌ഷനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത്. വലതുഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നിടത്ത് വിള്ളലുകളുണ്ടായിട്ടുണ്ട്. അതേസമയം ഗതാഗതം തടസ്സപ്പെട്ടില്ല. ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നു. കൂടാതെ ഇവിടെ ഓടയുടെ നിർമാണം നടക്കുകയാണ്. ഒരു ഭാഗത്തെ പാത അടച്ചാണ് പണി നടന്നിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കൂരിയാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ, പ്രവൃത്തി കരാറെടുത്ത കമ്പനിയായ കെഎൻആർ കൺസ്ട്രക്‌ഷന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. പദ്ധതിയുടെ കൺസൽറ്റന്റായിരുന്ന ഹൈവേ എൻജിനീയറിങ് (എച്ച്ഇസി) എന്ന കമ്പനിക്കും വിലക്കുണ്ട്. ദേശീയപാതയിലെ തകർച്ചയിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കൊലപാതകക്കുറ്റം നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാം, അമിത് ഷായ്‌ക്കെതിരെ നടത്തിയ പ്രസം​ഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, ജൂൺ 26 ന് നേരിട്ട് ഹാജരാകണം

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026