BREAKING NEWS

മധ്യസ്ഥ ചർച്ചകൾ ഒരുവഴിക്ക് നടക്കുന്നു, ഗാസയിൽ താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും ഇസ്രയേൽ നേരെ ആക്രമണം, വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു, വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ പ്രസവത്തിനായി ആശുപത്രിയിലേക്കു പോയ യുവതി കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

കയ്റോ: യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ചർച്ചകൾ ഒരിവഴിക്കു നടക്കുമ്പോൾ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തിൽ യുവതിയെ രക്ഷിക്കാനായില്ലെങ്കിലും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീൻ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

തുടങ്ങും മുൻപേ സമാധാനം പോയി!! പുടിനു യുദ്ധമവസാനിപ്പിക്കാൻ താൽപര്യമില്ല, അയാളെ തിരഞ്ഞു ലോകം ചുറ്റാൻ താൽപര്യമില്ല…യുക്രെയ്ൻ പ്രസിഡന്റുമായുള്ള സമാധാന ചർച്ചയ്ക്ക് പുടിനു പകരമയച്ചത് രണ്ടാംനിരയെ

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026