BREAKING NEWS

വീണ്ടും ഞെട്ടിച്ച് വിജയരാഘവൻ, ഓൾ ഇന്ത്യ ലെവലിൽ തരംഗമായി ‘ഔസേപ്പിൻ്റെ ഒസ്യത്ത്’; ഒടിടിയിൽ ടോപ്പ് ടെന്നിൽ ഇടംപിടിച്ച് വി‍ജയക്കുതിപ്പ്

· · 1 min read
Share: Copied!

പ്രേക്ഷക മനസ്സുകളെ വേട്ടയാടുന്ന മറക്കാനാവാത്തൊരു കാഴ്ചാനുഭവമായി തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്ത ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ ഇപ്പോൾ ഒടിടി പ്ലാറ്റഫോമിലും തരംഗമായി മാറുകയാണ്. മെയ് 9 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. സ്ട്രീമിങ് ആരംഭിച്ച ദിവസം മുതൽ ഓൾ ഇന്ത്യ തലത്തിൽ തന്നെ ട്രെൻഡിങ് ആയ ടോപ് 10 ചിത്രങ്ങളുടെ ലിസ്റ്റിൽ ഈ ചിത്രവും ഇടം പിടിച്ചു. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ കഥ പശ്ചാത്തലവും ഉദ്വേഗ ജനകവും അതോടൊപ്പം റിയലിസ്റ്റിക്കുമായ കഥ പറച്ചിലുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു.

അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കയ്യടി നേടുന്നുണ്ട്. പ്രകടനമികവിൽ വിജയരാഘവനും ദിലീഷ് പോത്തനും കലാഭവൻ ഷാജോണും വിസ്മയിപ്പിച്ച ചിത്രം ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃ​ഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിൻറെ ഉടമയായ ഔസേപ്പിൻറേയും മക്കളുടേയും കഥയാണ് പറയുന്നത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയായും ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ക്ളീഷേകൾ ഒഴിവാക്കി കഥ പറഞ്ഞ നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആ‍ർ.ജെക്കും വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്.

കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനങ്ങളും അതിഗംഭീര മേക്കിങ് ശൈലിയും കൊണ്ട് പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം നൽകുന്നത്. ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് അടുത്തിടെ ‘കിഷ്കിന്ധ കാണ്ഡം’, ‘റൈഫിൾ ക്ലബ്ബ്’ ഉൾപ്പെടെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഏവരേയും വിസ്മയിപ്പിച്ച മലയാളികളുടെ പ്രിയ നടൻ വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകൻ റോയിയായി ഹേമന്ത് മേനോനും അസാധ്യ അഭിനയമുഹൂർത്തങ്ങളാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. നവാഗതനായ ഫസൽ ഹസനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്, വ്യത്യസ്തമായ എഴുത്തിലൂടെ സിനിമയെ ആകർഷകമാക്കിയിട്ടുണ്ട് ഫസൽ. അരവിന്ദ് കണ്ണാബിരൻറെ ക്യാമറ, ബി. അജിത് കുമാറിൻറെ എഡിറ്റിംഗ് എല്ലാം മികച്ചുനിൽക്കുന്നുണ്ട്. മെയ്ഗൂർ ഫിലിംസിൻറെ ബാനറിൽ എഡ്‍വേർഡ് ആൻറണിയാണ് ചിത്രത്തിൻറെ നിർമ്മാണം.

ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ, ഗായകൻ ജിതിൻ രാജ്, സൗണ്ട് ഡിസൈൻ, വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ കെജെ വിനയൻ, ആർട്ട് അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുൺ മനോഹ‍ർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ് രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ് അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, ഇടിയിൽ തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026