BREAKING NEWS

എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് രണ്ടാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: 75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരു പോലീസ് പിടിയിൽ. കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. ഇയാളിൽ നിന്ന് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടിയി.

സച്ചിനും കൂട്ടാളികളും വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരെ കണ്ട് രണ്ടാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. സംശയം തോന്നിയ എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറ‌സ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവർ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

അതേസമയം മറ്റൊരിടത്ത് 7.3 കോടി രൂപ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിൻ രാസലഹരിയുമായി 2 ആഫ്രിക്കൻ വനിതകൾ ബെംഗളൂരുവിൽ പിടിയിലായി. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവർ ലഹരി കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ഇന്ത്യയെയും പകിസ്ഥാനെയും ഒരുപോലെ പുകഴ്ത്തി ട്രംപ് … സംഘർഷത്തിൽ നിന്നും പിന്മാറാനെടുത്ത തീരുമാനം ധീരം, 1000 വർഷം കഴിഞ്ഞാലെങ്കിലും ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ട്രംപ്

BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026