BREAKING NEWS

കെ കരുണാകരനും ഇകെ നായനാരേയും ഒന്നോർക്കണം!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു, ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്- കെകെ രാഗേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു.

കെകെ രാ​ഗേഷിന്റെ വാക്കുകൾ ഇങ്ങനെ ‘‘നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ സങ്കുചിതരായി പോകുന്നു. നല്ല വാക്കുകൾ പറഞ്ഞതിന് അധിക്ഷേപത്തിന് ഇരയാക്കുന്നു. അങ്ങേയറ്റം ദൗർഭാഗ്യകരമാണ് ഇത്. നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ് ആണ്. പ്രാകൃതമായ മനസിന്റെ ഉടമകളാണ് ഇത് നടത്തുന്നത്. ഉയർന്ന ചുമതലയിലുള്ളവർ പോലും അധിക്ഷേപം നടത്തുന്നു. അവർ സ്വയം ഒന്ന് ആലോചിക്കണം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരോട് വിദ്വേഷം പുലർത്തുകയാണ്. രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം. കെ. കരുണാകരനും ഇ.കെ. നായനാരും തമ്മിൽ ശക്തമായ രാഷ്ട്രീയ വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ പരസ്പരം സൗഹാർദം നിലനിർത്തിയിരുന്നു.’’

കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ ദിവ്യയ്ക്കെതിരെ വൻ സൈബറാക്രമണമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെകെ രാഗേഷ് തന്നെ രംഗത്തെത്തിയത്.

കർണന് പോലും അസൂയ തോന്നും കെ.കെ.ആർ കവചം: ദിവ്യ എസ്. അയ്യരുടെ അഭിനന്ദനം സദ്ദുദേശ്യപരമെങ്കിലും വീഴ്ച സംഭവിച്ചു, സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടക്കൂടുകളുണ്ട്, വിവാദത്തിൽ പ്രതികരിച്ച് കെ.എസ്. ശബരീനാഥൻ

BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026