BREAKING NEWS

46 ലക്ഷം രൂപ മുടക്കി ഇഷ്ട നമ്പർ 0007 സ്വന്തമാക്കി, അടുത്ത ചുവട് സിനിമയിലേക്ക്, LITMUS 7 ഐടി കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ സാഹസം സിനിമയിൽ സുപ്രധാന വേഷത്തിലെത്തുന്നു

· · 1 min read
Share: Copied!

പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്.

ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. സാഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്.

മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമാതാവും സുഹൃത്തുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനമെടുത്തത്. ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു എം1000 എക്സ്ആർ ബൈക്ക് എന്നിവയുൾപ്പെടെ മറ്റ് ഉയർന്ന നിലവാരമുള്ള വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമയുണ്ട്. ലോകത്തിലെ തന്നെ വളരെ സ്പെഷ്യൽ കാർ ആയി കരുതപ്പെടുന്ന ഈ ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ “സാഹസം” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഡയറക്ടർ ബിബിൻ കൃഷ്ണയടക്കം ഒട്ടേറെ IT ജീവനക്കാർ ഭാഗമായുള്ള സിനിമയിൽ വേണുവിന്റെ വരവോട് കൂടി സിനിമ IT ജീവനക്കാർക്കിടയിൽ വലിയൊരു തരംഗം സൃഷ്ട്ടിച്ചു. മാത്രമല്ല സഹസത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ ഈ അടുത്ത കാലത്താണ് കൊച്ചി സ്മാർട്ട്സിറ്റിയിലും പരിസരത്തും ചിത്രീകരണം നടത്തിയത്.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026