BREAKING NEWS

പട്ടാപ്പകൽ യുവതിക്കു നേരെ കൊലപാതക ശ്രമം!! യുവതിയുടെ ദേഹത്തേക്ക് തിന്നർ ഒഴിച്ചു, കയ്യിൽ കരുതിയ പന്തം കത്തിച്ച് വലിച്ചെറിഞ്ഞു, കൂടെയുണ്ടായിരുന്ന കുട്ടിയും സ​ഹപാഠിയും അത്ഭുതകരമായി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ കാരണത്താൽ തൊട്ടടുത്ത കടക്കാരൻ യുവതിയുടെ ദേഹത്തു  തിന്നർ ഒഴിച്ച് തീകൊളുത്തി. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെ ആണു സംഭവം. മദ്യപിച്ചെത്തിയ പ്രതി രമിതയുടെ ദേഹത്ത് ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന  തിന്നർ ഒഴിച്ചശേഷം കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്.

ബേഡകം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രമിതയെ അതീവഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നു എന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണത്രേ ആക്രമണം. നേരത്തേ, ഇയാൾ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026