BREAKING NEWS

‘നിങ്ങൾക്ക് തരാൻ ഇനി ഒന്നുമില്ല, മാക്സിമം വേക്കൻസികൾ തന്നുകഴിഞ്ഞു’ മുഖ്യമന്ത്രിയുടെ ഓഫിസ്, സെക്രട്ടേറിയറ്റിനു മുന്നിൽ കല്ലുപ്പിൽ മുട്ടുകുത്തിനിന്ന് സിപിഒ ഉദ്യോഗാർഥികളുടെ സമരം, ഒരാൾ കുഴഞ്ഞുവീണു

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർഥികൾ. സിപിഒ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കല്ലുപ്പിൽ മുട്ട് കുത്തി നിന്ന് ഉദ്യോ​ഗാർഥികളുടെ പ്രതിഷേധം. ഇതിനിടെ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരമിരിക്കുന്ന ഒരു ഉദ്യോഗാർഥി കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സെക്രട്ടേറിയറ്റിന് മുമ്പിൽ ഒന്നരമണിക്കൂറോളം കല്ലുപ്പിനുമേൽ മുട്ടുകുത്തിനിന്നായിരുന്നു സിപിഒ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരമിരിക്കുന്നവരും പ്രതിഷേധക്കാരിൽ ഉണ്ടായിരുന്നു. കുഴഞ്ഞു വീണ ഉദ്യോ​ഗാർഥിയെ മാറ്റിയെങ്കിലും മറ്റു രണ്ടുപേർ നിരാഹാര സമരം തുടരുകയാണ്. ഇത് അഞ്ചാം ദിവസമാണ് സമരം. ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സർക്കാർ യാതൊരു തരത്തിലും ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. എല്ലാ വാതിലുകളും അടയുകയാണ്. പലരീതിയിലും ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും ദിവസവും കണ്ട് സംസാരിച്ചിട്ടുണ്ട്. എന്നാൽ യാതൊരു പരിഹാരം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, നിങ്ങൾക്ക് തരാൻ ഇനി ഒന്നുമില്ല, മാക്സിമം വേക്കൻസി തന്നുകഴിഞ്ഞു എന്നാണ് പറയുന്നത്. എല്ലാ വർഷവും 700-ന് മേലെ നിയമനം നടന്നിടത്ത് നിലവിൽ 292 ഒഴിവ് മാത്രമേ വന്നിട്ടുള്ളൂ. എല്ലാവർഷവും ഉണ്ടായിരുന്ന ഒഴിവുകൾ ഇത്തവണ എവിടെപ്പോയി. ആർടിഐ പ്രകാരം അഞ്ഞൂറോളം ഒഴിവുകളുണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ, അവിടെ എത്തുമ്പോൾ അവരുടെ കണക്കനുസരിച്ച് പൂജ്യമാണ് ഒഴിവ്. ആർടിഐ കള്ളം പറയുമോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.

കുടുംബത്തിന് പുറംലോകവുമായി ബന്ധമില്ല, സിറാജുദീൻ യൂട്യൂബിലൂടെ പ്രഭാഷണങ്ങൾ നടത്തുയാൾ, കയ്യേറ്റം ചെയ്ത് അസ്മയുടെ കുടുംബം, മൃതദേഹം കൊണ്ടുപോകാൻ വന്ന ആംബുലൻസ് ഡ്രൈവറോട് സിറാജുദീൻ പറഞ്ഞത് യുവതിക്കു ശ്വാസം മുട്ടലെന്ന്,‌ കേസെടുത്ത് പോലീസ്

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026