BREAKING NEWS

ഗുജറാത്ത് കലാപം: ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടു

· · 1 min read
Share: Copied!

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഇന്ത്യൻ വംശജരായ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, സമീർ ജെ ദാവെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സാക്ഷിമൊഴികളും അന്വേഷണോദ്യോഗ സ്ഥരുടെ മൊഴികളും പരിശോധിച്ച ബെഞ്ച് ഹിമ്മത് നഗറിലെ സബർകന്ത പ്രിൻസി പ്പൾ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി യുടെ 2015 ഫെബ്രുവരി 27ലെ വിധിയിൽ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രഹ്ലാദ് പട്ടേൽ, പ്രവീൺഭായ് ജീവഭായ് പട്ടേൽ, രമേശ് പട്ടേൽ, മനോജ് പട്ടേൽ, രാജേഷ് പട്ടേൽ, കലാഭായ് പട്ടേൽ എന്നിവരാണ് പ്രതികൾ.

കേസിലെ തെളിവുകളും എഫ്ഐആർ പ്രകാരം വാദിഭാഗം ഉന്നയിക്കുന്ന വാദങ്ങളിലും വ്യക്തതയില്ലെന്ന് കോടതി നിരീക്ഷി ച്ചു. സാക്ഷിമൊഴിയനുസരിച്ച് പ്രതികളുടെ ഉയരവും ധരിച്ചിരുന്ന വസ്ത്രങ്ങളും തിരിച്ചറി ഞ്ഞു എന്നതും പ്രായം ഊഹിച്ചുവെന്നതും തെളിവായി പരിഗണിക്കാൻ സാധിക്കില്ലെന്ന വിചാരണ കോടതി വിധി ഹൈക്കോടതിയും സാധൂകരിക്കുകയായിരുന്നു.

ഇമ്രാൻ മുഹമ്മദ് സലിം ദാവൂദ് എന്നയാളുടെ പരാതിയിലാണ് പൊലീസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. ബന്ധുക്കളായ സയീദ് സഫീഖ് ദാവൂദ്, സകിൽ അബ്ദുൾ ഭായ് ദാവൂദ്, മുഹമ്മദ് നല്ലഭായ് അബ്ദുൾ ഭായ് അൻ വർ എന്നിവർ ഹിമ്മത് നഗറിലേക്ക് മടങ്ങി വരുന്നതിനിടെ 2002 ഫെബ്രുവരി 28ന് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026