CINEMA

‘മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ചേരികളും വട്ടമിട്ട് പറക്കുന്ന കാക്കകളും’; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്…

· · 1 min read
Share: Copied!

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്‍റെ ഗ്ലീമ്പ്സ് വീഡിയോ പുറത്ത്. റോ സ്റ്റേറ്റ്മെൻ്റ് എന്ന ടൈറ്റിൽ നൽകിയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി – ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ജോലികൾ അതിൻ്റെ ആദ്യ ഘട്ടത്തിലാണ്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന ഒരു നേതാവിൻ്റെ, ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയാൻ പോകുന്നതെന്ന സൂചനയാണ് ഈ വീഡിയോ തരുന്നത്. ചിത്രത്തിൻ്റെ കഥാ സൂചന തരുന്ന വിവരണവും അതിനെ അതിശക്തമായി പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയെ ഗംഭീരമാക്കുന്നു. മൃതദേഹങ്ങൾ കൂടികിടക്കുന്ന ചേരികളും അവക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന കാക്കകളുമുള്ള ദൃശ്യങ്ങൾ വളരെ പച്ചയായതും പരുഷമായതും രക്തരൂഷിതമായതുമായ ഒരു കഥയായിരിക്കും ചിത്രം പറയുകയെന്ന ധാരണ നൽകുന്നുണ്ട്. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ, ശക്തമായ ശരീരവും ലുക്കും ഈ വീഡിയോയുടെ ഹൈലൈറ്റായി മാറിയിട്ടുണ്ട്.

ശ്രീകാന്ത് ഒഡെല എഴുതിയ ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് ഈ വീഡിയോ നൽകുന്നത്. ഇന്നുവരെയുള്ള തൻ്റെ കരിയറിലെ ഏറ്റവും തീവ്രവും ശക്തവുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് നാനി തയ്യാറെടുക്കുന്നത്. വളരെ സൂക്ഷ്മമായാണ് ചിത്രത്തിലെ ഓരോ അംശങ്ങളും നാനിയുടെ കഥാപാത്രവും സംവിധായകൻ ശ്രീനാഥ് രൂപപ്പെടുത്തുന്നതെന്നും ഇപ്പൊൾ പുറത്തുവന്ന വീഡിയോ മനസിലാക്കി തരുന്നുണ്ട്.

നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വരും. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പുറത്ത് വന്ന റോ സ്റ്റേറ്റ്മെൻ്റ് എന്ന വീഡിയോയുടെ മലയാളം, കന്നഡ, ബംഗാളി പതിപ്പുകളും വൈകാതെ പുറത്ത് വരും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – ജി കെ വിഷ്ണു, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’ലോറൻസ് ബിഷ്‌ണോയിയോട് മാപ്പുപറയണം’; സൽമാൻ ഖാന് ഭീഷണിയുമായി ശബ്ദസന്ദേശം, ടൈഗർ ഷ്‌റോഫ് വെടിവെപ്പ് കേസിൽ 15 പോലീസ് സംഘങ്ങൾ രൂപീകരിച്ചെന്ന് മുഖ്യമന്ത്രി ഫഡ്‌നവിസ്; നടന്റെ വീടിന് മുന്നിൽ മുന്നിൽ പൂക്കളുമായി ആരാധകർ
20 Oct 2026
BREAKING NEWS
വേറിട്ട പ്രമേയം, അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ! ‘സിദ്ധു’വിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്; പുതുമുഖ ബാലതാരം ആദി കേശവ പ്രധാന കഥാപാത്രം
20 Oct 2026