OTHERS

സൂപ്പര്‍ഹിറ്റായി ‘കിയ സിറോസ്’; ഇതുവരെ ലഭിച്ചത് 20,163 ബുക്കിങ്ങുകള്‍

· · 1 min read
Share: Copied!

സൂപ്പര്‍ഹിറ്റായി കിയ സിറോസ്, ജനുവരി മൂന്നിന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ ലഭിച്ചത് 20163 ബുക്കിങ്ങുകള്‍. പെട്രോള്‍ മോഡലിനാണ് 67 ശതമാനവും ബുക്കിങ്ങുകള്‍ ലഭിച്ചത്. ഡീസലിന് 33 ശതമാനം ബുക്കിങ് ലഭിച്ചു. ബുക്ക് ചെയ്തതില്‍ 46 ശതമാനം ആളുകള്‍ ഉയര്‍ന്ന മോഡലുകളാണ് തിരഞ്ഞെടുത്തത്.

നിറം വച്ച് നോക്കുകയാണെങ്കില്‍ 32 ശതമാനം ആളുകള്‍ ഗ്ലേസിയര്‍ വൈറ്റ് എന്ന നിറം തെരഞ്ഞെടുത്തപ്പോള്‍ 26 ശതമാനം ആളുകള്‍ അറോറ പേള്‍ ബ്ലാക്കും 20 ശതമാനം ആളുകള്‍ ഫ്രോസ്റ്റ് ബ്ല്യൂവും തിരഞ്ഞെടുത്തു. ഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്യുവി സിറോസിനെ പുറത്തിറക്കിയത്.

8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറ്റിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026
BREAKING NEWS
വെറുതെ മോഹിപ്പിച്ചു, വീണ്ടും ചാഞ്ചാട്ടം; സ്വർണവിലയിൽ ചെറിയ കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം
17 Oct 2026
BREAKING NEWS
ആദ്യം ട്രംപ് വാൾ എടുത്തു, പിന്നെ മനം മാറി താഴെവച്ചു!! റഷ്യൻ ഉപരോധം പിൻവലിക്കാൻ പുതിയ നീക്കം; ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം
17 Oct 2026
BREAKING NEWS
സ്വർണ്ണം താഴേയ്ക്കോ? ഒരാഴ്ചയ്ക്കിടെ പവന് ₹2,400 വരെ വിലയിടിവ്; ഫെഡിന്റെ നയസൂചനകളും ഡോളർ–രൂപ വിനിമയവുംസ്വർണവിലയിൽ സമ്മർദം സൃഷ്ടിക്കുന്നു; തുടർനീക്കങ്ങൾ ഫെഡിന്റെ തീരുമാനങ്ങളെ ആശ്രയിക്കും
16 Oct 2026