LATEST UPDATES

അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത: അഫാന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്, അമ്മുമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ്, കട്ടിലില്‍ നിന്ന് വീണുവെന്ന് പറഞ്ഞ മാതാവ് മൊഴി മാറ്റിപ്പറയുമോ എന്ന് ഇന്നറിയാം…

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ ആദ്യ കേസിലാണ് അറസ്റ്റ്.

പാങ്ങോട് സി ഐ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ പറഞ്ഞു.

മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

അതേ സമയം വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്ന് ഉച്ചക്ക് ശേഷം ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

 

Summary: arrest of afan recorded by police

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026