BREAKING NEWS

പേനയ്ക്കു വേണ്ടി സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ്, നാലാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 10 വയസുകാരിയായ ദിൽഷിതയെയാണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവമെന്നാണ് കരുതുന്നത്.

രാഷ്ട്രീയം നിറഞ്ഞതാണ് കേരളമെങ്കിലും വികസനത്തിന്റെ വളർച്ച പോരായെന്ന് തോന്നുന്നുണ്ട്, അധികാരത്തിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നെ ആവശ്യമുണ്ടായിരുന്നു, 2026-ൽ എന്ത് ആവശ്യപ്പെടുമെന്ന് നോക്കാം… ശശി തരൂർ

ദിൽഷിതയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെ ദിൽഷിത ശുചി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദിൽഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026