BREAKING NEWS

ആശാവർക്കർമാരുടെ സമരത്തിനു പിന്നിൽ അരാജക സംഘടനകൾ- എളമരം കരീം, ചുമ്മാതൊന്നുമല്ല പണി ചെയ്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം, തൊഴിലാളി വർ​ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരം- ആശാ വർക്കർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എളമരം കരീമിന്റെ ലേഖനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സമരരം​ഗത്തുള്ള ആശ വർക്കർമാർ. എളമരം കരീം എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ല. എളമരം കരീം പറയുന്നതുപോലുള്ളവരുടെ പിന്തുണയൊന്നും തങ്ങളുടെ സമരത്തിനില്ലെന്നും അവർ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം പതിനഞ്ച് ദിവസമായിരിക്കുകയാണ്. ഇതിനിടെയാണ് ലേഖനത്തിൽ ആശാവർക്കർമാർക്കെതിരെ വിമർശനവുമായി എളമരം കരീം രം​ഗത്തെത്തിയത്.

തങ്ങൾ സമരം ചെയ്യുന്നത് പണിയെടുക്കുന്നതിനുള്ള വേതനം കിട്ടുന്നതിനായാണ്. പിരിഞ്ഞുപോകുമ്പോൾ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടണം. തങ്ങൾക്കും മനുഷ്യരായി ജീവിക്കാൻ പറ്റുന്ന നിലയിലെത്തണം. അതിനുവേണ്ടി സമരത്തിന് വന്നവരെ ഈ രീതിയിൽ അവഹേളിക്കുക എന്നുപറഞ്ഞാൽ, അതും തൊഴിലാളി വർ​ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരമാണെന്നും അവർ പറഞ്ഞു.

തങ്ങളുടെ സമരപ്പന്തലിൽ ഒരു രാഷ്ട്രീയപ്പാർട്ടികളുടേയും കൊടിയില്ല. എന്നിട്ടും ഇങ്ങനെ ഒരു ആരോപണം വന്നതെങ്ങനെയെന്ന് അറിയില്ല. സമരത്തിനിരിക്കുന്നവരിൽ ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. അവരിൽ കോൺ​ഗ്രസുകാരും സിപിഎമ്മുകാരും എല്ലാവരും ഇക്കൂട്ടത്തിലുണ്ട്. കൊടിയുടെ നിറം നോക്കാതെ, കക്ഷി രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായാണ് ഞങ്ങളിവിടെ ഒന്നിച്ചുനിൽക്കുന്നത്. ആശമാർ ഓരോ വീടുകളിലും ചെല്ലുന്നത് അവർ ഏത് രാഷ്ട്രീയപ്പാർ‌ട്ടിക്കാരാണ് എന്ന് നോക്കിയല്ലെന്നും പ്രതിഷേധക്കാരു
ടെ വാക്കുകൾ

ആരോ​ഗ്യമേഖലയിലെ അടിസ്ഥാന വിഭാ​ഗമായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. വലിയൊരു ബന്ധമാണ് ജനങ്ങളുമായുള്ളത്. അവിടെ രാഷ്ട്രീയം നോക്കിയല്ല പണിയെടുക്കുന്നത്. മുഖ്യമന്ത്രി ഇതിനകംതന്നെ പ്രശ്നത്തിൽ ഇടപെടണമായിരുന്നു. നവോത്ഥാന കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് തങ്ങളുടെ സമരം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026
BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026