OTHERS

44,000ത്തിലധികം കളര്‍ ഓപ്ഷനുകള്‍; ബ്ലാക്ക് ബാഡ്ജ് സ്‌പെക്ട്രെ അവതരിപ്പിച്ച് റോള്‍സ് റോയ്സ്

· · 1 min read
Share: Copied!

ആഡംബര ഇവിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള വേരിയന്റായ ബ്ലാക്ക് ബാഡ്ജ് സ്‌പെക്ട്രെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോള്‍ഡ് എക്സ്റ്റീരിയര്‍ ഫിനിഷുകള്‍, ഉജ്ജ്വലമായ ഇന്‍റീരിയര്‍ വിശദാംശങ്ങള്‍, വിപുലീകരിച്ച കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ ഈ മോഡലില്‍ ഉള്‍പ്പെടുന്നു.

1,075 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും 650 ബിഎച്പി പവര്‍ റേറ്റിങും ഉള്ള ഇത് ഇന്നുവരെയുള്ള ഏറ്റവും ശക്തമായ റോള്‍സ് റോയ്‌സാക്കി മാറ്റുന്നു. ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടറിന് ബോള്‍ഡ് ഡിസൈനും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭിക്കുന്നു. 44,000ത്തിലധികം കളര്‍ ഓപ്ഷനുകളും കസ്റ്റമൈസ് ഷേഡുകളും ലഭ്യമാണ്. നിലവില്‍, ഈ കാറിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് റോള്‍സ് റോയ്‌സ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

എന്നാല്‍, കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ബ്ലാക്ക് ബാഡ്ജ് കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ പുതിയ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

BREAKING NEWS
ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല... നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍
18 Jul 2026
BREAKING NEWS
"സഭയെ മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ട", ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്?? കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല, പി സി ജോര്‍ജിനും മകനുമെതിരെ പാലാ ബിഷപ്പ്
13 Apr 2026
LATEST UPDATES
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.
03 Apr 2026
BREAKING NEWS
സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'... പുതിയൊരു മുന്നേറ്റത്തിന് തുടക്കം
09 Mar 2026