NEWS

കണ്ണൂരില്‍ സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

· · 1 min read
Share: Copied!

കണ്ണൂര്‍: സ്കൂളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ണൂരിൽ പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച (ഇന്നലെ) ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വളപ്പില്‍നിന്ന് ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ വിദ്യാര്‍ഥിയുടെ കാലിന് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

സ്ഫോടക വസ്തുക്കൾ കാട്ടുപന്നിയെ പിടികൂടുന്നതിനായി വച്ചതായിരുന്നു. ഇത് തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ടിട്ടതാവാമെന്നാണ് നിഗമനം. പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
വിസ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായി, ആലുവ സ്വദേശി മലേഷ്യയിൽ വച്ച് ജീവനൊടുക്കി
18 Nov 2026
BREAKING NEWS
കെ സുധാകരന്റെ അനുയായി ആയ സുഹൈൽ മുൻപും നേതൃത്വത്തിനു തലവേദന, എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്ത് വിവാദത്തിലായി!! സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം, ഡിസിസി അംഗത്തെ പ...
18 Nov 2026
BREAKING NEWS
ഓൺലൈൻ ഗെയിമിലൂടെ പിതാവിൽ നിന്ന് കടംവാങ്ങിയ നാല് ലക്ഷം നഷ്ടമായി, കടം വീട്ടാൻ കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് ദണ്ഡിനും ചുറ്റികയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും പണവുമായി മുങ്ങി, വാടകക്കാരനും സഹായിയും അറസ്റ്റിൽ
18 Nov 2026
BREAKING NEWS
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ നടത്തുമെന്ന് പറഞ്ഞയാളാണ്, എല്‍പിഎസ്ടി സമരത്തെ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വി ഡി സതീശനാണ്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
18 Nov 2026