BREAKING NEWS

ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് പ്രാഥമിക നിഗമനം, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്, കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടതിനാലെന്ന് പ്രാഥമിക നിഗമനം. നാട്ടാന പരിപാലനചട്ടം ലംഘിക്കപ്പെട്ടോയെന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. പാപ്പാന്മാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്. ക്ഷേത്രത്തിൽ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ആനകളെ പിന്നീട് തളച്ചു.

ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി ന​ഗരസഭയിലെ ഒന്‍പത് വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തു. ന​ഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമം​ഗലം വാർഡുകളിലാണ് ഹർത്താൽ ബാധകമാകുക.

BREAKING NEWS
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു
06 Nov 2026
BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026