CINEMA

കലാധരൻ സംവിധാനം ചെയ്യുന്ന ‘അടിപൊളി’യുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു, അണിയറയിലൊരുങ്ങുന്നത് കോമഡിയിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമ

· · 1 min read
Share: Copied!

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അപൂർവ്വം ചിലർ, ചെപ്പ് കിലുക്കണചങ്ങാതി, നെറ്റിപ്പട്ടം, പൊരുത്തം. ടോം ആൻഡ് ജെറി, എല്ലാരും ചൊല്ലണ്, നഗരവധു- ഗ്രാനി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കലാധരൻ.

ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി. കൊല്ലം കുണ്ടറ പരിസര പ്രദേശങ്ങൾ, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

രചന-പോൾ വൈക്ലിഫ്. ഡിഒപി-ലോവൽ എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ- ടൈറ്റസ് അലക്സാണ്ടർ, വിഷ്ണു രവി. എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം. അഭിനേതാക്കൾ- വിജയരാഘവൻ, ചന്തുനാഥ്‌, അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണുർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ.

കലാസംവിധാനം- അജയ് ജി അമ്പലത്തറ. വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ. മേക്കപ്പ്- ജയൻ പൂങ്കുളം. അസിസ്റ്റന്റ് ഡയറക്ടേഴ്സ്- നന്ദു കൃഷ്ണൻ ജി., യദുകൃഷ്ണൻ. അസോസിയേറ്റ് ക്യാമറമാൻ- ബിജു കൊല്ലം. പോസ്റ്റർ ഡിസൈനർ- സനൂപ് ഇ സി.
പിആർഒ- എംകെ ഷെജിൻ.

BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026
BREAKING NEWS
അമ്മയും മുത്തശ്ശിയും അമ്മാവന്മാരുമടക്കം 7 പേർ വീട്ടിൽ കൊല്ലപ്പെട്ടു; കൂട്ടക്കൊലയിൽ അച്ഛനൊപ്പം പ്രായപൂർത്തിയാകാത്ത മകൾക്കും പങ്കുണ്ടോയെന്ന് അന്വേഷണം
07 Nov 2026
BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026