BREAKING NEWS

ഭർത്താവ് ഉപേക്ഷിച്ചത് മകന് ഒന്നര വയസ്സുള്ളപ്പോൾ..!!! കൂലിവേലയെടുത്ത് മകനെ വളർത്തി…!!! ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.!!! സുബൈദയുടെ ദേഹത്ത് 17 മുറിവുകൾ, ഒരേ സ്ഥലത്ത് തന്നെ പലതവണ വെട്ടിയതിനാൽ മുറിവുകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ പറ്റില്ല…

· · 1 min read
Share: Copied!

താമരശ്ശേരി: ഭർത്താവ് ഉപേക്ഷിച്ചസമയത്ത് ഒന്നരവയസ് മാത്രമുള്ള മകനെ നാളിത്രയും കാലം പാചകസഹായിയായും കൂലിവേലചെയ്തുമെല്ലാം വളർത്തി വലുതാക്കിയ ഉമ്മയെ മകൻ മുഹമ്മദ് ആഷിഖ് (25) കൊലപ്പെടുത്തിയത് ദേഹത്ത് തുരുതുരാവെട്ടി. ആഴത്തിലുള്ള പതിനേഴു മുറിവുകളാണ് കൊടുവാൾ കൊണ്ടുള്ള വെട്ടിൽ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52)യെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിക്കി(25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ബുധനാഴ്ച താമരശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെടുക.

സുബൈദയുടെ ദേഹത്ത് ഒരേസ്ഥലത്തുതന്നെ കൂടുതൽതവണ വെട്ടി എണ്ണം കൃത്യമായി നിർണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകൾ. അതിനാൽത്തന്നെ വെട്ടുകളുടെ എണ്ണം അതിലും കൂടുതലുണ്ടാവാമെന്ന നിരീക്ഷണമാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടിലുള്ളത്. വെട്ടുകളുടെ എണ്ണവും ആഴവും കൊലപാതകത്തിലെ പൈശാചികത വെളിപ്പെടുത്തുന്നു. ശരീരത്തിലുണ്ടായിരുന്ന മുറിവുകളിലേറെയും നല്ല ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റത് അധികവും കഴുത്തിനും തലയ്ക്കുമാണ്.

ദിവ്യ ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ കോടികളുടെ കരാർ ‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം ബിനാമി കമ്പനികൾക്കു നൽകി, നടത്തിപ്പുകാരൻ അടുത്ത സുഹൃത്ത്, ഭർത്താവിന്റെയും സുഹൃത്തിന്റെയും പേരിൽ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത് 4 ഏക്കർ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ബിനാമി ഇടപാടുകളിൽ പങ്ക്- രേഖകൾ പുറത്തുവിട്ട് പി മുഹമ്മദ് ഷമ്മാസ്

വേനക്കാവിലെ വീടിന്റെ ചുറ്റുവട്ടത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ കൊലപാതകത്തിന് മുൻപും ശേഷവുമുള്ള മുഹമ്മദ് ആഷിഖിന്റെ ചെയ്തികൾ പതിഞ്ഞ വീട്ടുമുറ്റത്തെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സുബൈദയെ കൊലപ്പെടുത്തുന്നതിനായി അയൽവാസിയുടെ വീട്ടിൽ നിന്ന് തേങ്ങ പൊതിക്കാനെന്ന പേരിൽ കൊടുവാൾ വാങ്ങാൻപോവുന്നതിന്റെയും കൊടുവാളുമായി മടങ്ങുന്നതിന്റെയും കൊലയ്ക്കുശേഷം ചോരപുരണ്ട കൊടുവാൾ വീട്ടുമുറ്റത്തെ ടാപ്പിൽവെച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സൈബർ സെൽ സംഘം ശേഖരിച്ചത്.

കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോ​ഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026