BREAKING NEWS

ഉന്നംതെറ്റി; മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടിവെക്കാനുള്ള ശ്രമം പരാജയം, ആന ഉൾക്കാട്ടിലേക്കു മാറി

· · 1 min read
Share: Copied!

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങൾ രാവിലെ ആരംഭിച്ചിരുന്നു.

കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോ​ഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ

അതേ സമയം ആന തുരുത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുരുത്തിൽവച്ച് മയക്കുവെടിവയ്ക്കുക പ്രായോ​ഗികമല്ലാതിരുന്നതിനാൽ ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു സംഘം. പ്ലാന്റേഷന് സമീപത്തേക്ക് ആന നീങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്.

അതേസമയം മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല എന്നാണ് വിവരം. ആന ഉൾവനത്തിലേക്ക് കയറിത്തുടങ്ങിയതോടെ ദൗത്യസംഘം അടുത്ത നടപടികളിലേക്ക് കടന്നു. മയക്കുവെടിവച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നൽകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്.

BREAKING NEWS
ജയിലില്‍ പോകുമ്പോള്‍ ഗുരുതരരോഗം പുറത്തിറങ്ങിയാല്‍ സുഖവാസം, ഇത് കാണുന്ന ജനങ്ങള്‍ കോടതിയിലുള്ള ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന് കരുതും, ജയിലിലായപ്പോള്‍ താങ്കള്‍ ചികിത്സയിലായിരുന്നുവല്ലോ?? പിന്നെ എങ്ങനെ വിദേശത്ത് പോകും?? ടോമിന്‍ ജെ തച്ചങ്കരിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
02 Nov 2026
BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026