BUSINESS

24 ശതമാനം വര്‍ധന..!!! 6,477 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സ് ജിയോ…

· · 1 min read
Share: Copied!

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ മൂന്നാം പാദത്തില്‍ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 24 ശതമാനം വര്‍ധനവാണ് റിലയന്‍സ് ജിയോ അറ്റാദായത്തില്‍ നേടിയത്.

മൂന്നാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ഒറ്റയ്ക്കുള്ള അറ്റാദായം 6,477 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,208 കോടി രൂപയായിരുന്നു. അതേസമയം 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തിലാകട്ടെ 6,231 കോടി രൂപയുടെ അറ്റാദായമായിരുന്നു റിലയന്‍സ് ജിയോ നേടിയത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള റിലയന്‍സ് ജിയോയുടെ വരുമാനം 29,307 കോടി രൂപയായി ഉയര്‍ന്നു. 2023 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത് 25,368 കോടി രൂപയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം പ്രകടനത്തില്‍ ജിയോയുടെ സംഭാവന കാര്യമായ ചലനങ്ങളുണ്ടാക്കി.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026