കരീന സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം?, കുത്തുകിട്ടിയത് മക്കളുടെ മുറിയുടെ മുന്നിൽവച്ച്, സുഷുമ്ന നാഡിക്കും പരുക്ക്, സഹായം അകത്തുനിന്ന്? വാതിൽ വീട്ടിലുള്ള ആരെങ്കിലും തുറന്നു കൊടുത്തതാകാമെന്ന് പോലീസ്, ജോലിക്കാരിക്കും പരുക്ക്, മൂന്നുപേരെ ചോ​ദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു- അപകടനില തരണം ചെയ്തു

മുംബൈ: വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് പോലീസ്. നാലു നില ആഡംബര ബം​ഗ്ലാവിൽ വീട്ടിനകത്തുനിന്നുള്ള ആരുടെയെങ്കിലും സഹായമില്ലാതെ അക്രമിക്ക് അകത്തുകയറാനാവില്ലെന്ന പ്രാഥമിക നി​ഗമനത്തിലാണ്. പോലീസ്.

വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റത്. ആറു തവണ അക്രമിയുടെ കയ്യിൽ നിന്നു കുത്തേറ്റിരുന്നു. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുമായി വാക്കുതർക്കമുണ്ടായെന്നും ഇതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മുറിയിൽ വച്ചാണ് ആക്രമണം. മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അവിടെ എത്തിയതെന്നാണ് നിഗമനം. ആക്രമണത്തിൽ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാന്ദ്രയിലെ സത്ഗുരു ശരൺ സൊസൈറ്റിയുടെ 12–ാം നിലയിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്ക് അക്രമിക്ക് എത്താൻ സാധിച്ചെന്നും സംഭവത്തിന് ശേഷം രക്ഷപ്പെടാൻ കഴിഞ്ഞു എന്നതും സത്ഗുരു ശരൺ സൊസൈറ്റിയുടെ സെക്യൂരിറ്റിയിലുണ്ടായ വീഴ്ചയായാണ് കണക്കാക്കുന്നത്. മാത്രമല്ല തന്നെ ആരുടെയെങ്കിലും സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു..

സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കരീന കപൂർ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നുവെന്നും അല്ലായെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരീന കപൂറിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. ബാന്ദ്രയിലെ ആഡംബരപൂർണമായ നാലു നില ബം​ഗ്ലാവിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ഭാര്യ കരീന കപൂറും മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

കേന്ദ്ര ബജറ്റ് ആര് അവതരിപ്പിക്കും…? തുടർച്ചയായി എട്ട് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകുമോ നിർമ്മല സീതാരാമൻ .. ? പ്രധാനമന്ത്രിമാർ ബജറ്റ് അവതരിപ്പിച്ച ചരിത്രവുമുണ്ട് ഇന്ത്യയ്ക്ക്… ബജറ്റ് അവതരണത്തിലുണ്ടായ മാറ്റങ്ങൾ…!! മോദി 3.0 ബജറ്റ് സുപ്രധാനം…

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു… അദാനി കമ്പനികൾക്കെതിരേ വെളിപ്പെടുത്തലുകൾ നടത്തിയ വിവാദ കമ്പനി…. പ്രവർത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7