BREAKING NEWS

കോടതി എടുത്തിട്ടുകുടഞ്ഞു…..!!! “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്… മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോയിതൊക്കെ?… മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്”…

· · 1 min read
Share: Copied!

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും വീണ്ടും വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. കേസ് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ന്യായീകരണമുള്ളതായി തോന്നുന്നില്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടി ആണു താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞ് ന്യായീകരിച്ചോയെന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, വേണ്ടി വന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം ചൊവ്വാഴ്ച ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പണി കിട്ടുമെന്ന് മനസിലായതോടാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞു, അത്രയേ ഉള്ളൂ… ഇത് കോടതി അലക്ഷ്യമൊന്നുമല്ല”…

“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026