BREAKING NEWS

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞു, അത്രയേ ഉള്ളൂ… ഇത് കോടതി അലക്ഷ്യമൊന്നുമല്ല”…

· · 1 min read
Share: Copied!

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാത്തതിനു വിചിത്ര ന്യായീകരണങ്ങളുമായി ബോബി ചെമ്മണ്ണൂർ. ”ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാൽ വിഷമിക്കുന്നവരാണ് അവരൊക്കെ. ഭക്ഷണം കഴിച്ചതിന്റെ ഹോട്ടൽ ബില്ലുപോലും അടയ്ക്കാൻ പറ്റാതെ ജയിലിൽ കഴിയുന്നവർ പോലുമുണ്ട്. അങ്ങനെയുള്ളവർ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാൻ ഒരുദിവസം കൂടി ജയിലിൽ നിന്നു. അത്രയേ ഉള്ളൂ”, ബോബി ചെമ്മണൂർ പ്രതികരിച്ചു.

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തിനു അല്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം. മാത്രമല്ല, ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ഇവിടെ കിട്ടിയില്ലെന്നും ഇന്നാണ് കിട്ടിയതെന്നുമാണ് പറഞ്ഞതെന്നും ബോബി കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂർ കാക്കനാട് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അതേസമയം ജാമ്യഉത്തരവ് ജയിലിൽ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നുമായിരുന്നു ജയിൽ അധികൃതരുടെയും വിശദീകരണം.

ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

ബോബി പുറത്തിറങ്ങാൻ തയാറാകാതെ വന്നതോടെ ബുധനാഴ്ച രാവിലെ ബോബിയുടെ കേസിൽ ഹൈക്കോടതിയും അസാധാരണനീക്കങ്ങളുമായി രം​ഗത്തെത്തി. ജാമ്യം നൽകിയിട്ടും കഴിഞ്ഞദിവസമുണ്ടായ നാടകീയസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബോബി ചെമ്മണൂരിന്റെ കേസ് ഹൈക്കോടതി ബുധനാഴ്ച സ്വമേധയാ പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്. ബോബിയുടെ അഭിഭാഷകരെ അടക്കമുള്ളവരെ കോടതി ബുധനാഴ്ച വിളിച്ചുവരുത്തുകയും ചെയ്തു.

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

ഇതറിഞ്ഞതോടെ ഓടിക്കിതച്ച് ജയിലിലെത്തിയ ബോബിയുടെ അഭിഭാഷകൻ, ജയിലിൽനിന്ന് അതിവേഗം പുറത്തിറക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണമാണ് കഴിഞ്ഞദിവസം ജാമ്യഉത്തരവ് എത്തിക്കാൻ വൈകിയതെന്ന വിശദീകരണവും അഭിഭാഷകർ നൽകി. തുടർന്ന് ബുധനാഴ്ച രാവിലെ പത്തുമണിക്ക് മുമ്പേ അഭിഭാഷകർ ജയിലിലെത്തി ജാമ്യഉത്തരവും മറ്റുരേഖകളും കൈമാറി. ഇതിനുപിന്നാലെയാണ് ബോബി ജയിലിൽനിന്ന് പുറത്തിറങ്ങിയത്. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളോടും പ്രതികരിക്കുന്നതിനു മുൻപ് അഭിഭാഷകസംഘം ബോബിയെ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.

പെട്ടന്ന് നല്ലവനായ ഉണ്ണിയായി ബോച്ചെ…!!

തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല. ഞാൻ തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. അതിന്റെ ഉദ്ദേശശുദ്ധി മനസിലാകാതെ ദ്വയാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഇനി വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തത്. ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല. അതിൽ എന്തോ സങ്കേതിക പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനായല്ല ജയിലിൽ കഴിഞ്ഞത്. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗൽ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നൽകികൊണ്ടുള്ള പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.

റിമാൻഡ് തടവുകാർക്ക് വേണ്ടി മനപൂർവം ജയിലിൽ തുടർന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാൻ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാൻസിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാൽ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതിൽ വ്യക്തതയില്ല. താൻ ജയിലിൽ നിന്നും ഇറങ്ങി അപ്പോൾ തന്നെ പോരുകയായിരുന്നെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

കലിപ്പ് തീരാതെ കോടതി… “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്… കഥമെനയാൻ ശ്രമിക്കുകയാണോ? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോയിതൊക്കെ?… മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്”…

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026