BREAKING NEWS

ഇലക്ട്രീഷ്യൻ ജോലിക്കു പോയ ബിനിലിനെ ചതിച്ചത് മലയാളി ഏജന്റ്…!! ചെന്നുപെട്ടത് കൂലിപ്പട്ടാളത്തിൽ, മറ്റൊരു മലയാളിക്കും പരുക്ക്…!! യുവാക്കൾ സൈന്യത്തിലെത്തുന്നത് മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ട്…!!! റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു…

· · 1 min read
Share: Copied!

തൃശ്ശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ കുട്ടനെല്ലൂർ സ്വദശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അറിയിപ്പ്. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന നോർക്കയുടെ അറിയിപ്പ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയിൽ ജോലിക്കുപോയ ജെയിൻ കുര്യനും യുദ്ധത്തിൽ ഗുരുതര പരുക്കേറ്റു. ജെയിൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരുക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻതന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസിലായത്. അവിടുത്തെ മലയാളി ഏജൻറ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.
ജനറൽ ആശുപത്രിയിൽ വച്ച് നാല് പേ‍ർ കൂട്ടബലാത്സം​ഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി പീഡനം..!! സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി

അതേസമയം, ബിനിൽ ബാബുവിൻറെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.

”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും

മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി മാറുന്നത്. വൻ ശമ്പളം വാ​ഗ്ദാനംചെയ്താണ് പല യുവാക്കളെയും ഏജൻസികൾ കബളിപ്പിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിൻറെ മരണം.

പാസ്‌പോർട്ട് അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കൈവശപ്പെടുത്തിയശേഷം വളരെ ചുരുങ്ങിയ കാലത്തെ പരിശീലനം നൽകിയശേഷം യുവാക്കളെ സൈനികർക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവരെ താമസിപ്പിക്കുന്ന ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ നൽകാറില്ലെന്നും യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026