BREAKING NEWS

പതിനേഴുകാരിയെ പാർക്കിൽവച്ച് പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പെൺകുട്ടിയുടെ പ്രായം, ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് സിഡബ്ല്യൂസി ഇടപെട്ട് ​ഗർഭച്ഛിദ്രം, പ്രതി റിമാൻഡിൽ, ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു

· · 1 min read
Share: Copied!

തിരുവല്ല: തിരുവല്ലയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ പാർക്കിൽവച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ വഴിഞ്ഞമാസമാണ് കേസ് രജിസ്റ്റർ ചെയ്തത്.

തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പാർക്കിൽ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കവിയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പാർക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം, ആരോ​ഗ്യസ്ഥിതി, ഭാവി, ഗർഭത്തിൻറെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സിഡബ്ല്യൂസിയുടെ സഹായത്തോടെ ഗർഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ​ഗർഭച്ഛിദ്രം നടത്തിയത്. തുടർന്ന് ഭ്രൂണത്തിന്റെ ഡിഎൻഎ സാമ്പിൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിൻ തന്നെയാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണ് സമ്പിളുകൾ ശേഖരിച്ചത്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026