സുബിൻ‍ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യങ്ങൾ കരസ്ഥമാക്കുകയും ചെയ്തു, 16-ാം വയസിൽ റബ്ബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു, സംഘം ചേർന്നും പീഡനം, ഇതുവരെ അറസ്റ്റിലായത് നവവരനടക്കം 20 പേർ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേർ അറസ്റ്റിലായിരുന്നു. പിന്നീട് റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായവരിൽ നവവരനടക്കമുള്ളവരുണ്ടെന്ന് പോലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ഒടുവിൽ അറസ്റ്റിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മൊത്തം എഫ്ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിൻറെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി ‌സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. പിന്നീട് സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചതായും പൊലീസ് വ്യക്തമാക്കി.
അഞ്ചു വർഷത്തിനിടെ പെൺകുട്ടിയനുഭവിച്ചത് കൊടിയ പീഡനങ്ങൾ- ആദ്യം പെൺകുട്ടി ചൂഷണത്തിനിരയായത് 13-ാം വയസിൽ, വീട്ടിലെ സാഹചര്യം മുതലെടുത്തു, വീട്ടുകാർ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല, പ്രതികൾ ചൂഷണം ചെയ്തിരുന്നത് ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച്, ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് കൂട്ടബലാത്സം​ഗം- കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേർ അറസ്റ്റിൽ, പരിശീലകരും പ്രതികളാകും

പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് 16 വയസ് ആയപ്പോൾ ബൈക്കിൽ കയറ്റി വീടിനു സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്ത് റബ്ബർ തോട്ടത്തിൽ വച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലർച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡിൽ വച്ച് പീഡിപ്പിച്ചു. കൂടാതെ കൂട്ടുകാരായ മറ്റുപ്രതികൾക്ക് കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ സംഘം ചേർന്ന് അച്ചൻകൊട്ടുമലയിലെത്തിച്ച് കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു.

സിഎംആർഎൽ നടത്തിയത് 185 കോടിയുടെ അനധികൃത പണമിടപാട്‌, ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കിൽപ്പെടുത്തി…!!! ചരക്കുനീക്കത്തിനും മാലിന്യ നിർമാർജനത്തിനുമായി വ്യാജബില്ലുകൾ ഉൾപ്പെടുത്തി- കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

സുബിൻ (24), വികെ വിനീത് (30), കെ അനന്ദു ( 21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി(24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയത ഒരു കേസിലെ പ്രതികൾ. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചുആനന്ദ് ( 21)ആണ്‌ പ്രതി. ആദ്യത്തെ കേസിൽ അഞ്ചാം പ്രതി സുധി പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്ത ഈ കേസിന്റെ അന്വേഷണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് പോലീസ് ഇൻസ്‌പെക്ടർ ടികെ വിനോദ് കൃഷ്ണനാണ് അന്വേഷണം. സംഭവത്തിൽ എസ്പിയോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിൽ പെൺകുട്ടി തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങൾ കൗൺസിലർമാരെ അറിയിച്ചത്. പിന്നീട് സ്ഥാപന അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കോന്നി നിർഭയ ഹെൻട്രി ഹോമിൽ കഴിഞ്ഞ ഡിസംബർ 6 മുതൽ പാർപ്പിച്ചുവരികയാണ്. എട്ടിനും 13 നും സിഡബ്ല്യുസി കൗൺസിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകൾ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴികൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ്ഐ കെആർ ഷെമിമോൾ, അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. മൊഴികൾ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാർ അറിയിച്ചു.

അതേസമയം ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസിന് കണ്ടെത്തിയിട്ടില്ല, ഇതിനായി അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.

പത്തനംതിട്ട സ്റ്റേഷനിൽ സംഭവത്തിൽ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. ഷംനാദ് ( 20)ആണ് ആദ്യ കേസിൽ അറസ്റ്റിലായത്. അടുത്ത കേസിൽ 6 പ്രതികളാണ് പിടിയിലായത്, ഇതിൽ ഒരാൾ 17 കാരനാണ്. അഫ്സൽ ( 21), ഇയാളുടെ സഹോദരൻ ആഷിക്ക് ( 20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18) എന്നിവരാണ് പിടിയിലായ പ്രതികൾ. ഇതിൽ അഫ്സൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന് എടുത്ത രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്.

ആഷിക്, അഫ്സൽ പ്രതിയായ ഒരു കേസിൽ കൂട്ടുപ്രതിയാണ്, കോടതി ജാമ്യത്തിലാണിപ്പോൾ. മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളിൽ 2014 ലെ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ വെളിപ്പെടുത്തൽ പ്രകാരം കൂടുതൽ കേസുകൾ എടുത്തേക്കുമെന്ന് പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7