BREAKING NEWS

മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എംടി സാർ പോയല്ലോ- മോഹൻലാൽ

· · 1 min read
Share: Copied!

കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. പ്രിയപ്പെട്ട എംടി സാറിന് എങ്ങനെയാണ് താൻ ആദരാഞ്ജലിയർപ്പിക്കുക എന്ന വൈകാരികമായ വാക്കുകളോടെയാണ് മോഹൻലാലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

സദയം, ഉയരങ്ങളിൽ, താഴ്‌വാരം, അമൃതം ഗമയ, പഞ്ചാഗ്നി, അനുബന്ധം തുടങ്ങി എംടിയുടെ തൂലികയിൽ ജനനംകൊണ്ട ഒരുപിടി ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ പലതും സമ്മാനിച്ചത് എംടിയാണ്. എംടിയുടെ കഥകൾ കോർത്തിണക്കിയ ആന്തോളജി സീരീസായ ‘മനോരഥങ്ങളി’ലെ ഓളവും തീരവും എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചിരുന്നു. എംടിയുടെ 91-ാം ജന്മദിനത്തോടനുബന്ധഇച്ച് ജൂലൈ 15-നാണ് മനോരഥങ്ങൾ പുറത്തിറങ്ങിയത്.

മോഹൻലാലിന്റെ കുറിപ്പ്

മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ.

ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ…

എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?

വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?

വേദനയോടെ, പ്രാർഥനകളോടെ…

BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026