BREAKING NEWS

തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ട് അല്ലു അർജുന്റെ വസതിയിൽ ആക്രമണം; എട്ടുപേർ അറസ്റ്റിൽ, വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാക്കൾ ചെടിച്ചട്ടികളും ജനലും തല്ലിത്തകർത്തു

· · 1 min read
Share: Copied!

ഹൈദരാബാദ്: തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർത്തു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി.

പുഷ്പ 2ന്റെ റിലീസ് ദിനത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നി. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.

‌കഴിഞ്ഞ നാലിന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ​ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്.

യുവതി മരിച്ച സംഭവത്തിൽ പോലീസ് അല്ലു അർജുനെതിരേ ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതിൽ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങി.

അതേസമയം പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചത്. തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സൺറൂഫിലൂടെ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ കാണാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണശേഷവും തിയേറ്റർ വിടാതിരുന്ന അല്ലു അർജുനെ പോലീസ് നിർബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തിൽ അല്ലു അർജുൻ പ്രതികരണവുമായി രം​ഗത്ത് വന്നിരുന്നു. തിയേറ്റർ മാനേജ്മെന്റിന്റെ അപേക്ഷയിൽ പോലീസ് തങ്ങൾക്ക് അനുവാദം നൽകിയിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് താൻ അകത്ത് പ്രവേശിച്ചത്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരിച്ചുപോകുമായിരുന്നു. നിയന്ത്രിക്കാൻ കഴിയാത്തത്ര ആൾക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും തന്റെ മാനേജരാണ് തന്നോട് പറഞ്ഞതെന്നുമായിരുന്നു അല്ലു അർജുന്റെ മറുപടി.
കാസർ​ഗോഡ് അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളി, അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അം​ഗം, തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകൻ, ബോംബ് സ്ഫോടനക്കേസ് പ്രതി, കേരളത്തിൽ താമസിച്ചത് കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേന

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026