BREAKING NEWS

ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ടെത്തിയപ്പോൾ നൽകിയില്ല, അപമാനിച്ച് ഇറക്കിവിട്ടു, പിടിച്ചുതള്ളി, ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ, സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ നി​ക്ഷേ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നിലയിൽ

· · 1 min read
Share: Copied!

ഇ​ടു​ക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം. ബാങ്കിനു മുന്നിൽ തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല എന്നു മാത്രമല്ല അപമാനിച്ച് ഇറക്കിവിടുകയും ചെയ്തു. ക​ട്ട​പ്പ​ന​യി​ൽ വെറൈറ്റി ലേഡീസ് സെന്റർ എന്ന വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ആ​ളാ​ണ് സാ​ബു. 25 ല​ക്ഷ​ത്തോ​ളം രൂ​പ സാ​ബു​വി​ന് ബാ​ങ്കി​ൽ​നി​ന്ന് തി​രി​കെ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടു ചെന്നപ്പോൾ പിടിച്ചുതള്ളുകയും അപമാനിക്കുകയും ചെയ്തു. ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടേയെന്ന് ആത്മഹത്യക്കുറിപ്പ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനുമുന്നിലാണ് നിക്ഷേപകൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ബാങ്കിനു മുന്നിൽ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി.
മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം? കുട്ടിയുടെ പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയിൽ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026