BREAKING NEWS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും, സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി, ഇന്ത്യയുടെ നാനാത്വം തകർക്കുമെന്ന് എസ്പി, ബില്ല് ജെപിസിക്കു വിടാൻ തീരുമാനം

· · 1 min read
Share: Copied!

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെ എതിർത്തുകൊണ്ട് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും രം​ഗത്തെത്തി. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ല് പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എതിർപ്പുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. ബിൽ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാർട്ടി ആരോപിച്ചു.

ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്പീക്കർ പറഞ്ഞു. ബില്ലിനെതിരെ കടുത്ത എതിർപ്പുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണം മാത്രമെന്ന് കല്യാൺ ബാനർജി എംപി പറഞ്ഞു. ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.
ജഡേജ, ബുമ്ര, ആകാശ്ദീപ്…!!! ചെറുത്ത് നിന്ന് ഇന്ത്യയെ കരകയറ്റി… മുൻനിര ബാറ്റ്സ്മാൻമ‍‍ർ കണ്ട് പഠിക്കട്ടെ…!!!

എന്നാൽ ഇവയ്ക്ക് മറുപടിയുമായി അമിത്ഷായും ​രം​ഗത്തെത്തതി. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ജെപിസിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെപിസിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു. ജെപിസിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരും. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026