BREAKING NEWS

ചില പോരാട്ടങ്ങൾ ചെസ് ബോർഡിൽ മാത്രം ജയിക്കാനാകില്ല. ആർക്കാണ് കൂടുതൽ മനക്കരുത്ത്, സമ്മർദ്ദങ്ങളെ അതിജീവിക്കുന്നത് എന്നതിലാണ്, ഇക്കാര്യത്തിൽ ഞാൻ മികച്ചുനിന്നെന്നു കരുതുന്നു’, ആരോപണങ്ങൾക്കു മറുപടിയുമായി– ഗുകേഷ്, വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, ഭയക്കേണ്ടതില്ല- വിശ്വനാഥൻ ആനന്ദ്

· · 1 min read
Share: Copied!

ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിനു പിന്നാലെയുണ്ടായ ആരോപണങ്ങൾക്കു മറുപടിയുമായി ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്. മുൻ ലോക ചാംപ്യൻമാരുടെ വിമർശനം തന്നെ വേദനിപ്പിച്ചില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു ശേഷം ബിബിസി വേൾഡുമായി സംസാരിക്കുമ്പോഴാണ് ഇവരുടെ വിരുന്നമർശനം വേദനിപ്പിച്ചോ, എന്ന ചോദ്യം ഗുകേഷിനു മുന്നിൽ ഉയർന്നത്.

‘‘സത്യത്തിൽ ഇല്ല. ചില ഗെയിമുകളിൽ നിലവാരം അത്ര കണ്ട് ഉയരാത്തതുകൊണ്ടായിരിക്കാം ഇത്തരം വിമർശനങ്ങളെന്നു ഞാൻ കരുതുന്നു. പക്ഷേ, ലോക ചെസ് ചാംപ്യൻഷിപ്പിലെ പോരാട്ടങ്ങൾ ചെസ് ബോർഡിൽ മാത്രം ജയിക്കാനാകില്ല. ആരാണ് കൂടുതൽ മനക്കരുത്ത് കാട്ടുന്നത് എന്നതും സമ്മർദ്ദ നിമിഷങ്ങളെ അതിജീവിക്കുന്നത് എന്നതുമെല്ലാം പ്രധാനമാണ്. ഇക്കാര്യത്തിൽ ഞാൻ മികച്ചുനിന്നെന്നു കരുതുന്നു’ – ഗുകേഷ് പറഞ്ഞു.

ഇതിനു പിന്നാലെ പ്രതികരണവുമായി വിശ്വനാഥൻ ആനന്ദും രം​ഗത്തെത്തി. ‘‘വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, അതു ഭയക്കേണ്ടതില്ല. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഗുകേഷിന്റെ ചെസിലെ വളർച്ച എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ഒളിംപ്യാഡിലെ പ്രകടങ്ങൾ മാത്രം നോക്കിയാൽ മതി, എത്രനിലവാരത്തിലാണ് ഗുകേഷ് കളിക്കുന്നതെന്നറിയാനെന്നും ആനന്ദ് പറഞ്ഞു.

ഗുകേഷ് ജയിച്ചതല്ല, ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തത്, ലോക ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതിയ ഇന്ത്യൻതാരത്തിനെതിരെ ആരോപണവുമായി റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ
മുൻ ലോക ചാംപ്യൻമാരായ വ്ലാഡിമിർ ക്രാംനിക്ക്, മാഗ്നസ് കാൾസൻ തുടങ്ങിയവരാണ് ഡിങ് ലിറൻ– ഗുകേഷ് ലോക ചാംപ്യൻഷിപ്പിലെ ഗെയിമുകളുടെ നിലവാരം സംബന്ധിച്ച് വിമർശനമുന്നയിച്ചത്. ‘‘കുട്ടികൾ മാത്രം വരുത്തുന്ന പിഴവ്. നമ്മളൊക്കെ കളിച്ച ചെസ് അല്ല ഇത്. ലോക ചാംപ്യൻഷിപ്പിലൊരിക്കലും ഇത്രയും മോശമായ പിഴവോടെ വിജയി നിശ്ചയിക്കപ്പെട്ടിട്ടില്ല’’– അവസാന ഗെയിമിലെ ഡിങ് ലിറന്റെ പിഴവിനെക്കുറിച്ച് ക്രാംനിക്ക് പറഞ്ഞു. ഒരു ഓപ്പൺ ചെസ് ടൂർണമെന്റിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ റൗണ്ട് മത്സരങ്ങളുടെ നിലവാരം മാത്രമേ ലോക ചെസ് ചാംപ്യൻഷിപ്പിലെ മിക്ക ഗെയിമുകൾക്കും ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു കാൾസന്റെ വിമർശനം.

അതുപോലെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരെ ആരോപണങ്ങളുമായി റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവും രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ താരത്തിനു മുന്നിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം. ഇത് അന്വേഷിക്കണമെന്നും ആന്ദ്രേ ആവശ്യപ്പെട്ടു.

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026