കെഎസ്ആർടിസി ഡ്രൈവറും പ്രതി..!!! മഴയും വെളിച്ചക്കുറവും, ഏഴു പേർ സഞ്ചരിക്കേണ്ട വാഹനത്തിൽ 11 പേർ..!! ഓടിച്ചയാള്‍ക്ക് അഞ്ച് മാസത്തെ മാത്രം ഡ്രൈവിങ് പരിചയം, വാഹനത്തിന് 14 വർഷത്തെ കാലപ്പഴക്കം- കളർകോട് അപകട റിപ്പോർട്ട്

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ റിപ്പോർട്ട് മോട്ടോര്‍ വാഹനവകുപ്പ് സമർപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കു ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോർട്ടിൽ അപകടത്തിനു പ്രധാനമായും നാല് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

ഒന്ന്- മഴമൂലം റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ചു മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുണ്ടായിരുന്നത്, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പോലീസ് അറിയിച്ചു.

വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ

കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7