BREAKING NEWS

വീണ്ടും വൻ സ്വർണക്കവർച്ച..!!! സ്കൂട്ടറിൽ പോയ സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴത്തി ഒന്നേ മുക്കാൽ കിലോ സ്വർണം കവർന്നു..!!!

· · 1 min read
Share: Copied!

കൊടുവള്ളി: സ്കൂട്ടറിൽ ഇന്നലെ രാത്രി വീട്ടിലേക്കു പുറപ്പെട്ട സ്വർണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്. രാത്രി 10.30ന് മുത്തമ്പലത്താണു സംഭവം. ആഭരണ നിർമാണശാലയിൽ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കൊടുവള്ളി ഓമശേരി റോഡില്‍ വെച്ച് അഞ്ചംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നാണ് പരാതി. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന കടയുടെ ഉടമയാണ് ബൈജു. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമി സംഘം എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു വ്യാപാരിയായ ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പർ വ്യാജമെന്ന് കണ്ടെത്തിയത്. മോഷ്ടാക്കളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നു ബൈജു പറഞ്ഞു.

രണ്ടു മാസം മുൻപു കുതിരാൻ കല്ലിടുക്കിൽ സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന്‍റെ കാറിന്റെയും നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു.

രാജഭരണമല്ല..!! ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം…!!! ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല..!! സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആവില്ലെന്നും ഹൈക്കോടതി…!!!

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026