BREAKING NEWS

ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ബും​റ വീണ്ടും ഒന്നാമൻ, ബാ​റ്റിങ് റാ​ങ്കിം​ഗി​ൽ രണ്ടാമനായി ജ​യ്സ്വാ​ൾ, ആദ്യ 20ൽ ഇടംപിടിച്ച് കോലി

· · 1 min read
Share: Copied!

അ​ഡ്‌​ലെ​യ്ഡ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി ഇ​ന്ത്യ​ൻ താ​രം ജ​സ്പ്രീ​ത് ബും​റ. ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി 883 റേ​റ്റിം​ഗോ​ടെ​യാ​ണ് ബും​റ ഒ​ന്നാ​മ​നായ​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ പെ​ർ​ത്തി​ൽ കാ​ഴ്ച​വ​ച്ച മിന്നും എ​ട്ടു​വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് താ​ര​ത്തെ ഒന്നാമതെത്തിച്ചത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ ക​ഗി​സോ റ​ബാ​ഡ​യെ​യും ഓ​സ്ട്രേ​ലി​യ​യു​ടെ ജോ​ഷ് ഹേ​സി​ൽ​വു​ഡി​നെ​യും മ​റി​ക​ട​ന്നാ​ണ് ബും​റ ഒ​ന്നാ​മ​തെ​ത്തി‍​യ​ത്. ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് താ​രം ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. റ​ബാ​ഡ​യ്ക്ക് 872 റേ​റ്റിം​ഗും ഹേ​സി​ൽ​വു​ഡി​ന് 860 റേ​റ്റിം​ഗു​മാ​ണു​ള്ള​ത്. പെ​ർ​ത്തി​ൽ ക​ളി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ നാ​ലാ​മ​തെ​ത്തി.

അ​തേ​സ​മ​യം, സെ​ഞ്ചു​റി​യോ​ടെ തന്റെ തിരിച്ചു വരവ് ആഘോഷമാക്കിയ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​മ്പ​തു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​ 13-ാം സ്ഥാ​ന​ത്തെ​ത്തി. 689 റേ​റ്റിം​ഗു​മാ​യാ​ണ് കോ​ഹ്‌​ലി​യു​ടെ മു​ന്നേ​റ്റം. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു വി​രാ​ട് ആ​ദ്യ 20ൽ ​നി​ന്നും പു​റ​ത്തു​പോ​യ​ത്. അതോടൊപ്പം സെ​ഞ്ചു​റി​യോ​ടെ ഫോം ​തു​ട​രു​ന്ന യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ൾ 825 റേ​റ്റിം​ഗ് പോ​യി​ൻറോ​ടെ ര​ണ്ടു സ്ഥാ​നം ക​യ​റി ര​ണ്ടാം റാ​ങ്കി​ലെ​ത്തി. ആ​റാം സ്ഥാ​ന​ത്തു​ള്ള ഋ​ഷ​ഭ് പ​ന്താ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ൻ ബാ​റ്റ​ർ.

ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

ഇം​ഗ്ലീ​ഷ് സൂ​പ്പ​ർ​താ​രം ജോ ​റൂ​ട്ടാ​ണ് ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം റാ​ങ്കി​ൽ. കെ​യ്ൻ വി​ല്യം​സ​ൺ, ഹാ​രി ബ്രൂ​ക്ക്, ഡാ​രി​ൽ മി​ച്ച​ൽ എ​ന്നി​വ​രാ​ണ് മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026