BREAKING NEWS

കാണാതായ ഏഴു വയസുകാരനു വേണ്ടി നാടൊട്ടുക്ക് തെരച്ചിൽ, ഒടുവിൽ കണ്ടുകിട്ടിയത് അയൽവീട്ടിലെ കാറിന്റെ ഡിക്കിക്കുള്ളിൽ നിന്ന്

· · 1 min read
Share: Copied!

ആലപ്പുഴ: വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ഏഴുവയസുള്ള കുട്ടിയെ കാണാതായി. നാട്ടുകാരും വീട്ടുകാരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനെ അറിയിച്ചു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കിട്ടി. ആലപ്പുഴ പി ആൻഡ് ടി ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.

ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ 112 എന്ന നമ്പരിലേക്കു വിളിച്ചത്. ഉടൻ സൗത്ത് പോലീസ് ക്വാട്ടേഴ്സിലെത്തി. കുട്ടിയെ കാണാതായ വാർത്ത വയർലസ് വഴി മറ്റു സ്റ്റേഷനുകളിലുമെത്തി. എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.

ഒരുമണിക്കൂർ പരിശോധനയ്ക്കൊടുവിൽ പി ആൻഡ് ടി ക്വാട്ടേഴ്സിലെ ഇവരുടെ അയൽവാസിയുടെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ കുട്ടി അബന്ധത്തിൽ വണ്ടിയുടെ ഡിക്കിയ്ക്കുള്ളിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
’ഇന്ത്യയുടെ 36 റഫാൽ വിമാനങ്ങളിൽ നാലെണ്ണം കാണാനില്ല’, ബ്രിട്ടനിലെ ഫ്ളൈറ്റ് ഗ്ലോബൽ റിപ്പോർട്ട്; കണക്കുകൾ തള്ളി വ്യോമസേനാ മുൻ ഉപമേധാവി;’പാകിസ്താൻ പ്രചാരണത്തിന്റെ ആവർത്തനം’
20 Nov 2026
BREAKING NEWS
’മുസ്ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്; ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല; അതിനാലാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്’- പി.ജയരാജൻ
20 Nov 2026
BREAKING NEWS
വനിതാ ഇൻഫ്ലുവൻസർ തന്റെ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചു, വിവാഹ വാർത്തയറിഞ്ഞ് ആരാധകൻ അസ്വസ്തനായി, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ മർദിച്ചുകൊന്നു, പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ, യുവാവ് മുൻപും ഇൻഫ്ലുവൻസറുടെ വീട്ടിൽ വന്...
20 Nov 2026
BREAKING NEWS
വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ, GO TO YOUR CLASSES... മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്ത...
20 Nov 2026