അമിട്ട് കത്തിച്ച് റോഡിലേക്കെറിഞ്ഞു, ലോറി വരുന്നതു കണ്ട് തിരിച്ചെടുക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി; യുവാവിന് കൈപ്പത്തി നഷ്ടമായി

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചെറിഞ്ഞ അമിട്ട് തിരിച്ചെടുക്കുന്നതിനിടെ കയ്യിലിരുന്നു പൊട്ടി യുവാവിന്റെ വലതു കൈപ്പത്തി നഷ്ടമായി. അപകടത്തിൽ മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) കൈപ്പത്തിയാണ് നഷ്ടമായത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റി.

ബുധനാഴ്ച രാത്രി 10 മണിയോടെ‌യായിരുന്നു അപകടം. വീട്ടുമുറ്റത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ അമിട്ട് വിഭാഗത്തിലുളള പടക്കം കത്തിച്ച് നയൻ റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയില്ല. ഈ സമയം സമീപത്തുകൂടി ഒരു ലോറി വരുന്നതുകണ്ട് കത്താത്ത പടക്കം എടുത്തുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ആ സമയം പടക്കം കയ്യിലിരുന്നു പൊട്ടുകയായിരുന്നു.

അപകടത്തിൽ വലതു കൈയ്യുടെ മാംസ ഭാഗങ്ങൾ അടർന്നുമാറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കയ്യുടെ ഭാ​ഗങ്ങൾ തുന്നിച്ചേർക്കാൻ ശ്രമിച്ചുവെങ്കിലും പറ്റിയില്ല. തുടർന്ന്കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7