പിടിച്ചു കെട്ടാനാകാതെ സ്വർണവില, പവന് 120 രൂപ വർദ്ധിച്ച് 59,640 രൂപയായി; എട്ടുമാസം കൊണ്ട് കൂടിയത് 14,120 രൂപ

 

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​വി​ല​ സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വ​ർ​ണ​വി​ല 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ​ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ർ​ധി​ച്ച് 59,640 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 10 രൂ​പ ഉ​യ​ർ​ന്ന് 6,140 രൂ​പ​യി​ലെ​ത്തി.

കഴിഞ്ഞ എട്ടുമാസത്തെ കണക്കുകളെടുത്ത് നോക്കിയാൽ 14,120 രൂപയുടെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ആ​ഗോള കാരണങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്ന് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വർണവില 45,520 രൂപയായിരുന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​ർ​ണ​വി​ല ആ​ദ്യ​മാ​യി 59,000 രൂപയിലെത്തിയത്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ചയായപ്പോഴേക്കു പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യും വ​ർ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച 360 രൂ​പയുടെ കുറവ് അനുഭവപ്പെട്ട ശേഷമായിരുന്നു കുത്തനെയുള്ള കയറ്റം. നാ​ല് ദി​വ​സ​ത്തി​നി​ടെ 2,000 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് സ്വ​ർ​ണ വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

ആ​ഗോ​ള​വി​പ​ണി​യി​ലുണ്ടാകുന്ന മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ ഔ​ൺ​സി​ന് 2,781 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് രാ​ജ്യാ​ന്ത​ര വി​ല ഇ​ന്ന് മ​റി​ക​ട​ന്ന് 2,789.87 ഡോ​ള​ർ എ​ന്ന പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി. അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 106 രൂ​പ​യി​ൽ തു​ട​രു​ന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7