ചെന്നൈ: രാഷ്ട്രീയത്തിൽ വരവറിയിച്ച് തമിഴ് സൂപ്പർതാരം വിജയ്. പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്നു. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടിവികെയുടെ സമ്മേളനവും വിജയ്യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
ഗവർണർ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ വിളകൾക്കു മികച്ച വില ഉറപ്പാക്കും എന്നതടക്കമുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. അച്ഛനിൽനിന്നും അമ്മയിൽനിന്നും വിജയ് അനുഗ്രഹം വാങ്ങി. ഭഗവദ് ഗീതയ്ക്കൊപ്പം ഖുർആനും ബൈബിളും പ്രവർത്തകർ വിജയ്ക്കു സമർപ്പിച്ചു. ആരാധകർ നൽകിയ ‘വീരവാൾ’ സമ്മേളനവേദിയിൽ വിജയ് ഉയർത്തിക്കാട്ടിയപ്പോൾ പതിനായിരങ്ങൾ ആരവമുയർത്തി. ടിവികെ സമ്മേളനവേദിയിൽ ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പം വിജയുടെ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ തിരക്കിനിടെ നൂറിലേറെപ്പേർ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
വിക്രപാണ്ടിയില് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ വിജയ് ഇങ്ങനെ ചോദിച്ചു. സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള മേഖലയാണ് രാഷ്ട്രീയം. സയന്‍സും ടെക്നോളജിയും മാത്രമാണോ മാറേണ്ടതും വികസിക്കേണ്ടതും? എന്തുകൊണ്ട് രാഷ്ട്രീയം മാത്രം മാറാതിരിക്കുന്നു? അദ്ദേഹം ആരാഞ്ഞു.
പെരിയാര്‍, കാമരാജ്, ബി.ആര്. അംബേദ്കര്‍, വേലുനാച്ചിയാര്‍, അഞ്ചലൈ അമ്മാള്‍ എന്നിവരാണ് ടി.വി.കെയുടെ തലവന്മാരെന്നും വിജയ് പറഞ്ഞു.
ആരുടെയും വിശ്വാസത്തിന് എതിരല്ല. ‘ഒരേ കുലം ഒരേ ദേവന്’ എന്നതാണ് നിലപാട്. പറച്ചില് അല്ല പ്രവൃത്തിയാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയില്‍നിന്ന് ഇറങ്ങി അച്ഛന്റെയും അമ്മയുടെയും ആശീര്‍വാദം വാങ്ങിയ ശേഷമായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
ഈ രാഷ്ട്രീയം ഒക്കെ നമുക്ക് എന്തിനാണ്. സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ എന്നാണ് ആദ്യം താനും കരുതിയിരുന്നത്. എന്നാല്‍ നമ്മള് മാത്രം നന്നായിരിക്കണം എന്നത് സ്വാര്‍ഥത അല്ലേ. ഒരു പരിധിക്കപ്പുറം പണം സമ്പാദിച്ചിട്ട് എന്ത് കാര്യം. ഈ ജീവിതം സമ്മാനിച്ച ജനങ്ങള്‍ക്ക് എന്താണ് തിരികെ നല്കാന് പോകുന്നത്. ഇത്തരം പല ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആലോചിച്ചപ്പോഴാണ് രാഷ്ട്രീയം എന്ന് മനസ്സില്‍ വന്നത്. വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാല്‍ മാത്രമേ നമ്മളെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യാന്‍ കഴിയൂ എന്ന് മനസ്സില്‍ തോന്നി. അതാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇനി ഒന്നിനെ കുറിച്ചും ആലോചിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.