ശോഭ സുരേന്ദ്രൻ ബിജെപിയുടെ ഏറ്റവും മികച്ച വനിതാ നേതാവ്… കേരളത്തിലെ ‘തീപ്പൊരി’യാണ് അവരെന്നും സ്ഥാനാർഥി സി.കൃഷ്ണകുമാർ..!! ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ കത്തിച്ചു…

പാലക്കാട്: പാലക്കാട്ട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ചു. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ നഗരസഭയ്ക്ക് മുന്നില്‍ വെച്ച ഫ്‌ളക്‌സാണ് ഞായറാഴ്ച രാത്രി കത്തിച്ചത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ഫ്‌ളക്‌സ്. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു ഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ‘ശോഭാ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്നെഴുതിയ ഫ്ലക്സാണ് ഭാഗികമായി കത്തി നശിച്ചത്. സംഭവത്തിന് പിന്നാലെ ഫ്‌ളക്‌സ് നീക്കം ചെയ്തിട്ടുണ്ട്.

നേരത്തേ ബി.ജെ.പിക്കുള്ളില്‍ സംഘടനാ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണകുമാര്‍ വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങളാണോ സംഭവത്തിലേക്ക് നയിച്ചതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, ശോഭ സുരേന്ദ്രൻ ബിജെപിയുടെ ഏറ്റവും മികച്ച വനിതാ നേതാവാണെന്നും കേരളത്തിലെ ‘തീപ്പൊരി’യാണ് അവരെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ വിഭാഗീയതയില്ല. മറ്റ് രണ്ടു മുന്നണികളുടെയും പ്രചാരണം മാത്രമാണത്. ശോഭ സുരേന്ദ്രൻ തന്റെ പ്രചാരണത്തിന് വരുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരും ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇവിടെ സി.കൃഷ്ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ഇവിടെ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ഫ്ലക്സ് കത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്.

വക്കാൽ പോലും ജീവിതത്തിൽ ഒരു കള്ളം പറയാത്ത വ്യക്തിയാണ് നവീൻബാബു…പ്രശാന്തൻ സർവ്വീസിൽ വേണ്ട..!! ഇനി സർക്കാർ ശമ്പളം വാങ്ങില്ല..!! പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും…!!! പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും വീണാ ജോർജ്..

സർക്കാർ സ്ഥലം മാറ്റിയിട്ടും നവീൻ ബാബു പത്തനംതിട്ടയിലേക്ക് പോകുന്നത് 10 ദിവസം തടഞ്ഞ് കണ്ണൂർ കലക്ടർ…!!! സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇത് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7