‘ആശ്വസിപ്പിക്കുന്ന ചിത്രം’; കിഷ്കിന്ധാ കാണ്ഡത്തെ പ്രകീര്‍ത്തിച്ച് സത്യന്‍ അന്തിക്കാട്

കൊച്ചി: മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വായി വളരെ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രമാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലിയുടെ ഓണച്ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. സിനിമാ-സാംസ്കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും കിഷ്കിന്ധാ കാണ്ഡത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ പോസ്റ്റിലൂടെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായം അറിയിച്ചത്.

നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…

“മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംവിധായകന്‍ വാനോളം പുകഴ്ത്തുന്നുണ്ട്. പ്രതിസന്ധികളെയൊക്കെ മറികടക്കാന്‍ നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി, “കിഷ്കിന്ധാ കാണ്ഡം” തീർച്ചയായും ഒരു മറുപടിയാണ് എന്നു പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്ന സംവിധായകന്‍ കുറിപ്പില്‍ ചിത്രം കണ്ടപ്പോള്‍ ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത് എന്നും പറയുന്നുണ്ട്.

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ..!!! സ്വന്തം ജാതിയോ മതമോ അറിയാത്തയാൾ..; ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ലെന്നും ബിജെപി എംഎൽഎ

കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല…!!! പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു.., വെളിപ്പെടുത്തി നിതിൻ ഗഡ്കരി

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7